കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഖുശ്ബു അറസ്റ്റിൽ

ചെന്നൈ- ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. ഖുശ്ബു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മനുസ്മൃതിയുടെ പേരിൽ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് വി.സി.കെ നേതാവ് തിരുമാവളവൻ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
 

Latest News