പ്രവാചക കാര്‍ട്ടൂണുകളെ സൗദി അറേബ്യ അപലപിച്ചു

റിയാദ്- മുഹമ്മദ് നബി (സ) യെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടുണുകളേയും  ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളേയും സൗദി അറേബ്യ അപലിച്ചു.

ഇത്തരം നീക്കങ്ങളെ സൗദി അറേബ്യ  നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്  ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സിലെ സ്‌കൂളില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്റെ ഘാതകനെ  'ഇസ്ലാമിസ്റ്റ്' എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചതിനു പിന്നാലെ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം മിഡില്‍ ഈസ്റ്റിലുടനീളം ശക്തമാണ്.

 

Latest News