Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനുസ്മൃതി വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം; നടി ഖുശ്ബു അറസ്റ്റില്‍

ചെന്നൈ- ഹിന്ദു ധര്‍മവും മനുധര്‍മവും എല്ലാ സ്ത്രീകളേയും ദൈവത്തിനുള്ള വേശ്യകളായാണ് കാണുന്നതെന്ന് പ്രസ്താവിച്ച വിടുതലൈ ചിരുതൈഗള്‍ കച്ചി (വി.സി.കെ) നേതാവും ലോക്‌സാഭാംഗവുമായ തിരുമുവളവനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ചിദംബരത്തേക്ക് പോകുകയായിരുന്ന നട് ഖുശ്ബു സുന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കുചേരാന്‍ പോകുകായിരുന്നു അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബു. മുട്ടുകാട് വെച്ചാണ് പോലീസ് ഖുശ്ബുവിനെ കസ്റ്റഡിയിലെടുത്തത്.

തലകുനിക്കില്ലെന്നും സ്ത്രീകള്‍ക്ക് വേണ്ടി പൊരുതുമെന്നും നരേന്ദ്ര മോഡിയുടെ പാതയിലാണെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

മോഡിജി എപ്പോഴും സ്ത്രീകളുടെ സുരക്ഷയെ കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും വനിതകള്‍ക്കുവേണ്ടി അവസാന ശ്വസംവരേയും പോരാടുമെന്നും അവര്‍ പറഞ്ഞു.

മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ വിസികെ തുറന്നുകാണിക്കപ്പെട്ടിരിക്കയാണെന്നും തിരുമുവളവന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.

 

Latest News