ഹാഥ്‌റസ് കേസ് വിചാരണ യുപിക്ക് പുറത്തേക്ക്; സുപ്രീം കോടതി ഇന്നു തീരുമാനിക്കും

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ദളിത് പെണ്‍കുട്ടിയെ കൊന്ന കേസില്‍ വിചാരണ യുപിക്കു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. യുപിയില്‍ നീതിപൂര്‍വമുള്ള വിചാരണ അസാധ്യമാണെന്ന ആശങ്കയാണ് മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ അറിയിച്ചിരിക്കുന്നത്. കോടതി നീരീക്ഷണത്തിലുള്ള അന്വേഷണത്തോടൊപ്പം കേസ് വിചാരണ ദല്‍ഹിയിലേക്കു മാറ്റണമെന്നാണ് ആവശ്യം. 

സെപ്തംബര്‍ 14നാണ് 19കാരിയായ ദളിത് പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാലു യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സം ചെയ്ത് ക്രൂരമായ മര്‍ദിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സെപ്തംബര്‍ 29ന് ദല്‍ഹിയിലെ ആശുപത്രിയിലാണ മരിച്ചത്. സംഭവം വലിയ പ്രതിഷേധമുണ്ടാക്കുമെന്ന് ഭയന്ന യുപി ഭരണ കൂടം പോലീസിനെ വിട്ട് മൃതദേഹം ആശുപത്രിയില്‍ നിന്ന് കുടുംബത്തിനു വിട്ടു നല്‍കുന്നതിനു പകരം അവരില്‍ നിന്ന് പിടിച്ചെടുക്കുകയും പോലീസുകാരുടെ സംഘം ഹാഥ്‌റസിലെത്തിച്ച് അര്‍ദ്ധ രാത്രിയില്‍ തന്നെ സംസ്‌ക്കരിക്കുകയും ചെയ്യുകയായിരുന്നു. ഇത് രാജ്യവ്യാപക പ്രതിഷേധത്തിനും ഇടയാക്കി.
 

Latest News