സൂര്യപ്രകാശമേല്‍ക്കുന്ന ചന്ദ്രോപരിതലത്തില്‍ ജലം കണ്ടെത്തിയെന്ന് നാസ

ന്യൂയോര്‍ക്ക്- സൂര്യപ്രകാശമേല്‍ക്കുന്ന ചന്ദ്രോപരിതലത്തില്‍ ജല സാന്നിധ്യം സ്ഥിരീകരിച്ചതായി യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. ഭൂമിയില്‍ നിന്ന് ദൃശ്യമായ ചന്ദ്രനിലെ ഏറ്റവും വലിയ കുഴികളിലൊന്നായ ക്ലേവിയസ് ക്രേറ്ററിലാണ് നാസയുടെ സോഫിയ ടെലസ്‌കോപിലൂടെ ജല തന്മാത്രകള്‍ കണ്ടെത്തിയത്. സൂര്യപ്രകാശമേല്‍ക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ ആദ്യമായാണ് ജല സാന്നിധ്യം കണ്ടെത്തുന്നത്. നിഴലുള്ളതും തണുത്തതുമായ മേഖലകളില്‍ മത്രമല്ല, ചന്ദ്രോപരിതലത്തില്‍ ഉടനീളം ജല സാന്നിധ്യമുണ്ടാകാമെന്നാണ് ഈ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും നാസ പറഞ്ഞു. ആകെ 12 ഔണ്‍സ് (വെറും 354 മില്ലിലിറ്റര്‍) ജലം മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. നിഴലില്‍ മൂടിക്കിടക്കുന്ന ചാന്ദ്ര ധ്രുവങ്ങളില്‍ ദശലക്ഷക്കണക്കിന് ടണ്‍ ഐസ് ഉറഞ്ഞ് കിടക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജലം ചന്ദ്രനില്‍ ഉണ്ടെന്നാണ് ഈ പഠനം നല്‍കുന്ന സൂചന.
 

Latest News