കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വിറ്റു; ടെലിവിഷന്‍ താരം പിടിയില്‍

മുംബൈ- കുട്ടികളെ വലയിലാക്കി അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്ന ടെലിവിഷന്‍ താരത്തിനെതിരെ സി.ബി.ഐ കേസെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ക്കെതിരെ പോക്‌സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തില്‍ പരിചയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് മിക്ക കുട്ടികളും.
മുംബൈയില്‍ താമസമാക്കിയ ഇയാള്‍ യു.എസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട് വലയില്‍ കുരുക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട് താന്‍  സിനിമ താരമാണെന്ന് പറഞ്ഞ് സൗഹൃദം ഉണ്ടാക്കുകയും പിന്നീട് വാട്‌സാപ്പ് നമ്പര്‍ വാങ്ങുകയുമാണ് ഇയാളുടെ രീതി. ശേഷം ഈ കുട്ടികളോട് ഇയാള്‍ നഗ്‌നചിത്രം ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്യും.
സി.ബി.ഐ ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. . ഇന്ത്യയില്‍നിന്നുള്ളവരും പുറത്തുള്ളവരും ഇയാളില്‍നിന്ന് ദൃശ്യങ്ങള്‍ വാങ്ങുന്നുണ്ട്. ഹരിദ്വാര്‍ സ്വദേശിയായ ഇയാള്‍ ചില ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

Latest News