Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനുഷ്യക്കടത്ത് ഇരകൾക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കും

റിയാദ്- മനുഷ്യക്കടത്ത് കേസുകളിലെ ഇരകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി താൽക്കാലിക വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് ലേബർ ഓഫീസ് മേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

 

ഇങ്ങനെ അനുവദിക്കുന്ന താൽക്കാലിക വർക്ക് പെർമിറ്റുകളുടെ കാലാവധി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കുന്ന ജുഡീഷ്യൽ വകുപ്പുകൾ കേസ് വിചാരണക്കെടുക്കുന്ന ഏറ്റവും അടുത്ത തീയതി കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കേസ് സിറ്റിംഗ് നീട്ടിവെക്കുന്ന ഓരോ തവണയും വർക്ക് പെർമിറ്റ് പുതുക്കി നൽകുകയാണ് വേണ്ടത്. താൽക്കാലിക വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്ന തൊഴിലാളിയുടെ പേരിലാണ് പെർമിറ്റ് അനുവദിക്കേണ്ടത്. സൗദിയിൽ ഏതു ജോലി നിർവഹിക്കുന്നതിനാണോ റിക്രൂട്ട് ചെയ്തു കൊണ്ടുവന്നതെങ്കിൽ അതേ പ്രൊഫഷനിലാണ് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. 


സർക്കാർ വകുപ്പുകൾ അനുവദിക്കുന്ന പ്രൊഫഷൻ ലൈസൻസുകളോടെ ജോലി ചെയ്യുന്ന എൻജിനീയർമാർ, ഡോക്ടർമാർ പോലുള്ളവർക്ക് തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അധികാരികൾക്കു മുന്നിൽ കേസുകളുണ്ടെങ്കിൽ മാത്രമാണ് താൽക്കാലിക വർക്ക് പെർമിറ്റുകൾ അനുവദിക്കുക. ഇത്തരക്കാർക്ക് താൽക്കാലിക വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന്, ബന്ധപ്പെട്ട സർക്കാർ വകുപ്പ് നൽകിയ പ്രൊഫഷൻ ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ സൗദിയിൽ തങ്ങളുടെ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നത് വിലക്കുന്ന നിയമ ലംഘനങ്ങളും വീഴ്ചകളുമൊന്നും ഇവരുടെ ഭാഗത്ത് സംഭവിച്ചിരിക്കാൻ പാടില്ലെന്നും ഇവരുടെ വർക്ക് പെർമിറ്റിൽ കാലാവധിയുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. 
 

Latest News