ന്യൂയോര്‍ക്ക് നഗരം തെരഞ്ഞെടുപ്പ് ചൂടില്‍ 

ന്യൂയോര്‍ക്ക്-അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍, തെരഞ്ഞെടുപ്പിന്റെ ആവേശവും ലോകവ്യാപകമായി വര്‍ദ്ധിക്കുകയാണ്. ന്യൂയോര്‍ക്കിന്റെ സിരാകേന്ദ്രമായ ടൈം സ്‌ക്വയര്‍ തെരഞ്ഞെടുപ്പിന് വേണ്ടി പൂര്‍ണ്ണമായും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. എല്ലാ സ്ഥാനാര്‍ഥികളുടെയും ആരാധകര്‍ ആവേശത്തോടെ ഒത്തുകൂടുകയാണ് ഇപ്പോള്‍ ടൈം സ്‌ക്വയറില്‍. കോവിഡ് കാലമായിട്ടുകൂടിയും തിരക്കില്‍ യാതൊരു കുറവുമില്ല എന്നതാണ് മറ്റൊരു കാര്യം. സ്ഥാനാര്‍ഥികളുടെ ആരാധകരെ പോലെ തന്നെ രസകമായ ഒന്നാണ് അവരുടെ അപരന്മരുടെ വരവും. ട്രംപിന്റെ അപരന്‍ വാള്‍ ഹോളാകട്ടെ ട്രംപിനെ വൈറ്റ്  ഹൌസില്‍ നിന്ന് പുറത്താക്കണമെന്ന ആവിശ്യമുന്നയിച്ചാണ് ടൈംസ് സ്‌ക്വയറില്‍ എത്തിയത്. എന്തായാലും അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു വരുമ്പോള്‍ ആവേശത്തിലായിരിക്കുകയാണ് ന്യൂയോര്‍ക്ക്  നഗരവും ടൈം സ്‌ക്വയറും
 

Latest News