ന്യൂദല്‍ഹി- ആദിത്യ ബിര്‍ല ഗ്രൂപ്പ് മേധാവി കുമാര്‍ മംഗലം ബിര്‍ലയുടെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ യുഎസിലെ റസ്റ്റൊറന്റില്‍ വംശീയാധിക്ഷേപം. കാലിഫോര്‍ണിയയിലെ ഒരു ഇറ്റാലിയന്‍-അമേരിക്കന്‍ റസ്റ്റൊറന്റിലാണ് ദുരനുഭവമുണ്ടായതെന്നും തന്നേയും അമ്മയേയും ഇറക്കിവിട്ടെന്നും ബിര്‍ലയുടെ മകള്‍ അനന്യ ബിര്‍ല ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. ഗായികയും കലാകാരിയുമായ അനന്യ ശനിയാഴ്ചയാണ് സംഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഷെഫ് അന്റോണിയ ലോഫാസോ നടത്തുന്ന കാലിഫോര്‍ണിയയിലെ സ്‌കോപ ഇറ്റാലിയന്‍ റൂട്ട്‌സ് എന്ന റസ്റ്റൊറന്റില്‍ നിന്നാണ് അനന്യയ്ക്കും കുടുംബത്തിനും വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്.
ഭക്ഷണം കഴിക്കാനായി ഇവിടെ മൂന്ന് മണിക്കൂര്‍ കാത്തിരുന്നു. വെയ്റ്റര്‍ ജോഷ്വ സില്‍വര്‍മാന്‍ വംശീയമായി, വളരെ പരുക്കനായാണ് അമ്മയോട് പെരുമാറിയത്. ഇത് ശരിയല്ല- അനന്യ ട്വീറ്റ് ചെയ്തു. കുമാര്‍ മംഗലം ബിര്‍ലയുടെ ഭാര്യയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായി നീരജ ബിര്‍ലയും ദുരനുഭവം ട്വീറ്റ് ചെയ്തു. തീര്‍ത്തും മോശമയ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഉപഭോക്താക്കളോട് ഇങ്ങനെ പെരുമാറാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും നീരജ ട്വീറ്റില്‍ പറയുന്നു.
This restaurant @ScopaRestaurant literally threw my family and I, out of their premises. So racist. So sad. You really need to treat your customers right. Very racist. This is not okay.
— Ananya Birla (@ananya_birla) October 24, 2020
Very shocking ..absolutely ridiculous behaviour by @ScopaRestaurant . You have no right to treat any of your customers like this. https://t.co/szUkdxAgNh
— Neerja Birla (@NeerjaBirla) October 24, 2020