കോവിഡിനുമുമ്പ് വിസ സ്റ്റാമ്പ് ചെയ്ത കൂടുതല്‍ മലയാളി കുടുംബങ്ങള്‍ സൗദിയിയിലെത്തി

ദുബായ് വഴി അബഹയില്‍ എത്തിയ അശ്‌റഫും കുടുംബവും

ഖമീസ് മുശൈത്ത്-  കൊറോണ വ്യാപനം മൂലം  വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നതിനു മുമ്പ് വിസ സ്റ്റാമ്പ് ചെയ്ത കൂടുതല്‍ മലയാളി ഫാമിലികള്‍ സൗദിയിലെത്തി.

ദുബായില്‍ 14 ദിവസം തങ്ങിയ ശേഷമാണ് ഫാമിലികള്‍ സൗദിയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.

ഓമശ്ശേരി പെരിവില്ലി  സ്വദേശി അഷ്‌റഫിന്റെ കുടുംബം  ദുബായ് വഴി അബഹയിലെത്തി.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇവരുടെ വിസ സ്റ്റാമ്പ് ചെയ്തിരുന്നത്. വിസക്ക് ഒരു വര്‍ഷത്തെ  കാലാവധിയുള്ളവര്‍ക്കാണ് ഇങ്ങനെ വരാന്‍ സാധിക്കുന്നത്.

യാത്ര പുറപ്പെടുന്നതിന് മുമ്പ് രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദര്‍ശിച്ചിരിക്കരുതെന്നാണ് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധന. ഇത് മറികടക്കുന്നതിനാണ് സൗദിയിലേക്ക് വരുന്നവര്‍ രണ്ടാഴ്ച ദുബായില്‍ കഴിയുന്നത്.

അതിനിടെ, ദുബായിലെത്തിയ ശേഷം കോവിഡ് ബാധിച്ചതിനാല്‍ ചില മലയാളി കുടുംബങ്ങളുടെ സൗദി യാത്ര മുടങ്ങിയതായി അശ്‌റഫ് പറഞ്ഞു.  

.

 

 

Latest News