Sorry, you need to enable JavaScript to visit this website.

ജി.എസ്.ടി തട്ടാന്‍ 115 വ്യാജ സ്ഥാപനങ്ങള്‍; സി.എ വിദ്യാര്‍ഥി പിടിയില്‍

ന്യൂദല്‍ഹി- ജി.എസ്.ടി തുക അവകാശപ്പെടുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥി സ്ഥാപിച്ച 115 വ്യാജ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി.
അഹമ്മദാബാദിലെ അവസാന വര്‍ഷ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിയാണ് പിടിയിലായത്.  
അനലിറ്റിക്കല്‍ ഡാറ്റ ഉപയോഗിച്ചാണ് നിലവിലില്ലാത്ത 115 സ്ഥാപനങ്ങളെ സര്‍ക്കാര്‍ കണ്ടെത്തിയത്. ജിഎസ്ടി റിട്ടേണുകളും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുമായി (ഐടിസി) 50.24 കോടി രൂപയാണ് തെറ്റായി അവകാശപ്പെട്ടിരുന്നത്.

ഡാറ്റകള്‍ കണിശമായി പരിശോധിച്ച് സംശയാസ്പദമായ ജിഎസ്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ജിഎസ്ടി ഡയറക്ടറേറ്റ് ജനറല്‍ പറഞ്ഞു.

അവസാന വര്‍ഷ സി.എ വിദ്യാര്‍ഥിയായ പ്രിന്‍സ് മനീഷ് കുമാര്‍ ഖാത്രിയാണ് പ്രധാന പ്രതി. നിലവിലില്ലാത്ത 115 സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനില്‍ പ്രധാന പങ്കാളിയായ ഇയാള്‍  വ്യാജ സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുകയും റിട്ടേണ്‍ ക്ലെയിം  ചെയ്യുകയുമായിരുന്നു.

സംശയാസ്പദമായ 55 സ്ഥാപനങ്ങള്‍ വഡോദര, അഹമ്മദാബാദ് കമ്മീഷണറേറ്റുകളുടെ അധികാരപരിധിയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിമാസം ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത്  വ്യാജ സ്ഥാപനങ്ങള്‍ ഉപയോഗിച്ച ഐപി വിലാസങ്ങളും ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായുള്ള  ഒടിപി സ്വീകരിക്കുന്നതിന് ഉപയോഗിച്ച മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  കുറ്റവാളികളെ കണ്ടെത്താന്‍ സാധിച്ചത്.

 

Latest News