റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ്

ന്യൂദല്‍ഹി- റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ്19 സ്ഥിരീകരിച്ചു. പ്രശ്‌നങ്ങളൊന്നുമില്ല. ലക്ഷണങ്ങള്‍ പ്രകടമല്ലെന്നും വീട്ടിലിരുന്ന് ജോലികള്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ആര്‍ബിഐയിലെ ജോലികള്‍ പതിവു പോലെ തുടരും. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റു ഓഫീസര്‍മാരുമായും ഫോണിലും വിഡിയോ കോണ്‍ഫറന്‍സിലൂടെയും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 

Latest News