കേരളത്തിൽ കുട്ടികളുടെ ആത്മഹത്യ നിരക്കിൽ ഞെട്ടിപ്പിക്കുന്ന വർധന

തിരുവനന്തപുരം- കേരളത്തിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന വർധന. 158 കുട്ടികളാണ് ഈ ലോക്ഡൗൺ കാലത്ത് കേരളത്തിൽ ആത്മഹത്യ ചെയ്തത്. കൂടുതൽ ആത്മഹത്യ നടന്ന മലപ്പുറം ജില്ലയിലാണ്. 90 പെൺകുട്ടികളാണ് ഈ സമയത്ത് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 15നും പതിനെട്ടിനും ഇടയിൽ പ്രായമുള്ള 90 പെൺകുട്ടികളാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ഈ പ്രായത്തിലുളള 108 കുട്ടികൾ ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്തവരിൽ 73 ശതമാനം കുട്ടികളും അച്ഛനോടും അമ്മയോടും ഒപ്പം ജീവിച്ചിരുന്നവർ ആണ്.  83 ശതമാനം കുട്ടികളും ജീവനൊടുക്കിയത് സ്വന്തം വീടുകളിലാണ്. . ആത്മഹത്യ ചെയ്തവരിൽ 57 ശതമാനവും പെൺകുട്ടികളാണ്. അതേ സമയം 9-14 വയസ്സിനിടയിൽ ആത്മഹത്യ ചെയ്യുന്നതേറെയും ആൺകുട്ടികളാണ്.
 

Latest News