ന്യൂയോർക്ക്- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംവാദത്തിനിടെ മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പരിഹസിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. ലോകം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ട്രംപ് പരസ്യപ്പെടുത്തുന്നതന്ന് ബൈഡൻ പറഞ്ഞു. വൃത്തിക്കെട്ട എന്ന വാക്കുപയോഗിച്ചാണ് ട്രംപ് ഇന്ത്യയെ സംവാദത്തിനിടെ വിശേഷിപ്പിച്ചത്. ' ഇങ്ങനെയല്ല സുഹൃദ് രാജ്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത്. നിങ്ങൾ പരിഹരിക്കുന്നതുപോലെയല്ല, കാലാവസ്ഥ പ്രശ്‌നം പോലുള്ളവ നേരിടേണ്ടത്. കമലാ ഹാരിസും താനും ഇന്ത്യയുമായുള്ള സൗഹൃദം അങ്ങേയറ്റം വില മതിക്കുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു.