Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംവരണനയം; ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം- സംവരണം സംബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ പുതിയ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സംവരണവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ ആശങ്ക അവസാനിപ്പിക്കണമെന്നും മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഴുവൻ പിന്നോക്ക സമുദായംഗങ്ങളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 28ന് കൊച്ചിയില്‍ യോഗം ചേരും. 

Latest News