Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 50,129 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; മരണം 578

ന്യൂ​ദൽ​ഹി- രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,129 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 78,64,811 ആ​യി ഉയർന്നു. 578 പേ​ര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ മ​ര​ണ​സം​ഖ്യ 1,18,534 ആ​യും വർധിച്ചു.

 വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 6,68,154 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,077 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇതോടെ  70,78,123 പേ​രാണ് രോ​ഗ​മു​ക്ത​രാ​യത്.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണംഗണ്യമായി വ​ര്‍​ധി​ക്കു​ന്ന​ത്.

Tags

Latest News