Sorry, you need to enable JavaScript to visit this website.

ബൈക്കില്‍ കയറിയ യുവതിയെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

റാ​യ്ഗ​ഡ്- ച​ത്തീ​സ്ഗ​ഡി​ല്‍ സ്ത്രീയെ പീ​ഡി​പ്പി​ച്ച ശേഷം കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. 22 കാ​ര​നാ​യ സ​ന്തോ​ഷ് യാ​ദ​വും   പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത  ബ​ന്ധു​വു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ക്ടോ​ബ​ർ 18നാ​ണ് ലൈ​ലും​ഗ മേ​ഖ​ല​യി​ലെ ഖ​ലാ​ഘി​യ ഗ്രാ​മ​ത്തി​ന് സ​മീ​പം  മു​ഖ​ത്ത് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ൽ വീ​ട്ട​മ്മ​യെ ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന റൂ​റ​ൽ ലൈ​വ്‌​ലി ഹു​ഡ് മി​ഷ​നി​ലെ ജീ​വ​ന​ക്കാ​രി​യാ​യ  ഇ​വ​രെ റാ​യ്ഗ​ഡ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 17 ന് രാ​ത്രി​  ജ​ഷ്പൂ​ർ ജി​ല്ല​യി​ലെ പ​ഥ​ൽ​ഗോ​നി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പ്ര​തി​ യാദവിന്‍റെ ബൈ​ക്കി​ൽ കയറിയ  സ്ത്രീയെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു പോ​യി  പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​വ​രു​ടെ മു​ഖ​ത്ത് ഭാ​ര​മു​ള്ള ബ്രേ​സ്ലെ​റ്റ് കൊ​ണ്ട് അ​ടി​ച്ചു. തു​ട​ർ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ ബോ​ധം ന​ഷ്ട​മാ​യ​ത്.

Latest News