Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തോക്കും മാരകായുധങ്ങളും പ്രദർശിപ്പിച്ച് കലാപാഹ്വാനം നടത്തി പ്രതീഷ് വിശ്വനാഥ്


തൃശൂർ- മാരകായുധങ്ങൾ പൂജക്ക് വെക്കുന്ന ചിത്രം പരസ്യപ്പെടുത്തി ഹിന്ദുത്വ തീവ്രവാദി നേതാവ് പ്രതീഷ് വിശ്വനാഥ്. തോക്കുകൾ, വാളുകൾ, റിവോൾവറുകൾ, മഴു, കത്തി തുടങ്ങിയ മാരകായുധങ്ങൾ പൂജക്ക് വെച്ചതിന്റെ ചിത്രം ഫെയ്‌സ്ബുക്കിലൂടെയാണ് തീവ്രവാദി നേതാവ് കൂടിയായ പ്രതീഷ് വിശ്വനാഥ് പുറത്തുവിട്ടത്. 
ആയുധ പൂജ... ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നിൽ ഉടവാൾ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിൻറെയും ത്യാഗത്തിൻറെയും തണലിലാണ്.... 
ആയുധം താഴെ വെയ്ക്കാൻ ഇനിയും സമയമായിട്ടില്ല... ശത്രു നമുക്കിടയിൽ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്... മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കിൽ വിശ്രമത്തിനുള്ള സമയമല്ല ഇത്....
ദുർഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ...ജയ് ശിവാജി, ജയ് ഭവാനി..എന്നാണ് ഫെയ്സ്ബുക്കില്‍ പ്രതീഷ് കുറിച്ചത്. 

ആയുധം പ്രദർശിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്ത പ്രതീഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Latest News