ഇസ്ലാം ഭീതി; ഫ്രഞ്ച് പ്രസിഡന്റിന്റെ മനോനില പരിശോധിക്കണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ- ഇസ്ലാമിനും മുസ്്‌ലിംകള്‍ക്കുമെതിരെ പ്രസ്താവന നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മനോനില പരിശോധിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

മറ്റൊരു വിശ്വാസ സമൂഹത്തിലെ മില്യണ്‍ കണക്കിനുവരുന്ന അംഗങ്ങളെ ഇങ്ങനെ കാണുന്ന ഒരു രാഷ്ട്രത്തലവനെ എന്തു വിളിക്കണമെന്് രാഷട്രത്തോട് നടത്തിയ പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ ചോദിച്ചു. മനോനില പരിശോധിക്കുകയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതമെന്ന നിലയില്‍ ഇസ്ലാം ലോകത്ത് വലിയ പ്രതിസന്ധിയിലാണെന്നും പള്ളികള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ട് തടയുമെന്നും മാക്രോണ്‍ നടത്തിയ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

രാജ്യത്തിന്റെ മതേതര വ്യവസ്ഥ സംരക്ഷിക്കാനെന്ന പേരിലാണ് ഫ്രഞ്ച് പ്രസിഡന്റ് മുസ്്‌ലിംകള്‍ക്കെതിരെ നിരുത്തരവാദ പ്രസ്താവന നടത്തിയത്.

 

Latest News