Sorry, you need to enable JavaScript to visit this website.

സൗദിയിൽ 395 പേർക്ക് കൂടി കോവിഡ്, 17 മരണം

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 417 പേരുടെ അസുഖം ഭേദമായി. 17 രോഗികളാണ് മരിച്ചത്. നിലവിൽ ചികിത്സയിലുള്ള 8,276 പേരിൽ 788 രോഗികൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം മദീനയിൽ കൂടുതൽ രോഗികളുണ്ടായി. 85. യാമ്പു 42, റിയാദ് 37, മക്ക 32, ഹുഫൂഫ് 19 ജിദ്ദ 14 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ കണക്ക്.

Latest News