Sorry, you need to enable JavaScript to visit this website.

ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഇടുക്കിയിൽ അറസ്റ്റിൽ

കട്ടപ്പന-ഇടുക്കി നരിയമ്പാറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനു മനോജ് (24) അറസ്റ്റിൽ. പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മനുവിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി അറിയിച്ചു. 

വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്വന്തം വീട്ടിലാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
 

Latest News