Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം; കോട്ടയം സ്വദേശി ദമാമില്‍ നിര്യാതനായി

ദമാം- കോട്ടയം പാമ്പാടി സ്വദേശി കുരിയനൂർ കുന്നേൽ സുമോദ് മോഹനൻ   (34)ദമാമിൽ  ഹൃദയാഘാതം മൂലം മരണമടഞ്ഞു.  ഇന്നലെ വൈകിട്ടോടെ നെഞ്ച് വേദനയെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അമല സുമോദ്, ഒരു പെൺ കുട്ടിയുണ്ട്. ദമാം മെഡിക്കൽ കോംപ്ലെക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Tags

Latest News