Sorry, you need to enable JavaScript to visit this website.

കോവിഡ്; തിരുവനന്തപുരം സ്വദേശി ദമാമിൽ മരിച്ചു

ദമാം- തിരുവനന്തപുരം ആലംകോട് അൽ ഹിബ വീട്ടിൽ അമീർ ഹംസ  (55) ദമാമിൽ  കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ച മുൻപ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യ നില വഷളാവുകയും വൈകിട്ട് 6 മണിക്ക് മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ റസീന ബീവി, മക്കൾ റഫിനാസ്, റാഷ. ദമാം മെഡിക്കൽ കോംപ്ലെക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
 

Latest News