Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമേരിക്കന്‍ സേനയുടെ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

അലബാമ- യുഎസ് നാവിക സേനയുടെ ചെറുവിമാനം അലബാമയിലെ ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊലപ്പെട്ടു. രണ്ടു സീറ്റുള്ള ടി-6ബി ടെക്‌സാന്‍ ടു ചെറുവിമാനമാണ് വെള്ളിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടത്. പറക്കല്‍ പരിശീലകനും വിദ്യാര്‍ത്ഥിയുമാണ് അപടകത്തില്‍ മരിച്ചത്. ദുരന്തത്തില്‍ ഒരു വീടിനും കാറുകള്‍ക്കും തീപ്പിടിച്ചു. അഗ്നിശമന സേനയ്ക്ക് വേഗത്തില്‍ തീയണക്കാന്‍ സാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്ന് യുഎസ് നേവി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രാദേശിക അധികാരികളുമായി നേവി സഹകരിക്കുന്നുണ്ടെന്നും നാവിക സേന അറിയിച്ചു.


 

Latest News