Sorry, you need to enable JavaScript to visit this website.

സുഡാന്‍-ഇസ്രായില്‍ ബന്ധത്തെ സ്വാഗതം ചെയ്ത് ഈജിപ്ത്

കയ്‌റോ- സുഡാനും ഇസ്രായിലും തമ്മില്‍ ബന്ധം സ്ഥാപിക്കുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി.

സുഡാന്‍-ഇസ്രായില്‍ ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സംയുക്ത നീക്കത്തെ പിന്തുണക്കുകയാണെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയുമുണ്ടാക്കാനുള്ള ഏതൊരു ശ്രമവും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സുഡാനും ഇസ്രായിലും ബന്ധം സാധാരാണനിലയിലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

 

Latest News