പതിനെട്ടിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ വിവാഹത്തെ കുറിച്ച് , പത്ര - ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ചർച്ചകൾ ചൂടുപിടിച്ച് കൊണ്ടിരുന്നപ്പോൾ, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ വിവാഹത്തിനെതിരെ ആഗോള തലത്തിൽ യു.എൻ ഒപ്പുശേഖരണം നടത്തിയപ്പോൾ ഇന്ത്യക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഒപ്പുവെച്ചിരുന്നില്ലെന്നത് ഐക്യരാഷ്ട്ര സഭയിൽ വൻ പ്രതിഷേധങ്ങൾക്കിട വരുത്തിയിരുന്നു.
എങ്കിലും കേരളത്തിൽ പ്രസ്തുത വിഷയ സംബന്ധമായ ചർച്ചകൾ തണുപ്പിക്കപ്പെടുകയാണ് ചെയ്തത്. കാരണം, ചർച്ച മുന്നോട്ട് പോയിരുന്നു വെങ്കിൽ വാദികളൊക്കെയും പ്രതികളാക്കപ്പെടുന്ന അവസ്ഥയുണ്ടായേനേ.
ശൈശവ നിർബന്ധിത വിവാഹത്തിനെതിരെ യു.എൻ വീണ്ടും പ്രമേയം പാസാക്കുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒപ്പുവെയ്ക്കാൻ സാധ്യതയില്ല.
പതിനാറു വയസ്സിന് മുകളിലുള്ള വിവാഹത്തിന് പോലും കേരളത്തിൽ നിന്നുണ്ടായിരുന്ന എതിർപ്പിന്റെ പകുതി പോലും ഇതര സംസ്ഥാനങ്ങളിൽ ശൈശവ ന നിർബന്ധിത വിവാഹ നിയമത്തിനെതിരെയുണ്ടാകില്ലെന്ന് മാത്രമല്ല, പട്ടിയെ വിവാഹം കഴിക്കുന്നതിനെതിരെയുള്ള പ്രമേയത്തിൽ പോലും മോഡിയുടെ ഇന്ത്യ ഒപ്പ് വെയ്ക്കാൻ സാധ്യതയുമില്ല. പിന്നെയോ, പ്രതിപക്ഷത്തായിരിക്കുമ്പോൾ അണികൾ സമരം ചെയ്ത് പൊതുമുതൽ നശിപ്പിക്കാനും രക്തസാക്ഷികളാകാനും സി.പി.എം മരുന്നിട്ട് കൊടുക്കുകയും ഭരണം കിട്ടിയാൽ അതൊക്കെ
ഏറ്റുപിടിക്കുകയും ചെയ്യുന്നത് പോലെ, സാമ്പത്തികമായി തകർന്നുകൊണ്ടിരി ക്കുകയും ജനങ്ങൾ ജാതീയമായി വിഘടിപ്പിക്കപ്പെട്ട് കിടക്കുകയും ചെയ്യുന്നദുരന്ത ഭരണത്തിന്റെ നാറ്റം വമിക്കാതിരിക്കാൻ ഇത് പോലുള്ള എല്ല് കഷ്ണം ഇട്ടുകൊടുക്കണം പ്രജകൾക്ക്. മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ത്തിൽ താൽപര്യമുള്ളതുകൊണ്ടല്ല കേരളത്തിലും വിവാഹപ്രായം വ്യഭിചാരത്തേക്കാളും പെൺമദ്യപാനത്തേക്കാളും ഭ്രൂണഹത്യയേക്കാളുമൊക്കെ ചർച്ചയാകുന്നത്.
സന്താന നിയന്ത്രണം എങ്ങനെ സാധ്യമാക്കാം, പോഷകാഹാരക്കുറവു കൊണ്ടുണ്ടാകുന്ന മരണമൊഴിവാക്കാനെന്ന് പറഞ്ഞ് ആദിവാസികളെ എങ്ങനെ മൊത്തമായി വന്ധ്യംകരിച്ചു വിടാം എന്നതിനെ കുറിച്ചെല്ലാം ചിന്തിക്കുന്നവർ തന്നെയാണ്, വിവാഹ പ്രായത്തിനും അളവുകോലുമായി വരുന്നത്. ആധുനിക ഇന്ത്യയിൽ, രക്ഷാകർത്താക്കൾ മക്കൾക്ക് പരമാവധി വിദ്യാഭ്യാസം നൽകാനാഗ്രഹിക്കുന്നവരാണ്. അതുപോലെ, വിലക്കയറ്റത്തിന്റെയും വിഷമ ജീവിതത്തിന്റെയും അവസ്ഥയിൽ ദമ്പതികളെല്ലാം സ്വമേധയാ സന്താന നിയന്ത്രണം പാലിക്കുന്നവരുമാണ്. കഴിഞ്ഞ തലമുറയിൽപെട്ട ദമ്പതികൾക്കും ഈ തലമുറയിലെ ദമ്പതികൾക്കുമുള്ള മക്കളുടെ എണ്ണം പരിശോധിക്കപ്പെടുമ്പോളിത് മനസ്സിലാക്കാനാകും.
കുട്ടികൾ ആണായാലും പെണ്ണായാലും രണ്ടു മതിയെന്ന നിലപാടിൽനിന്നും
ആദ്യത്തെ കുട്ടി ഇപ്പോൾ വേണ്ട, പിന്നത്തെ കുട്ടി വേണ്ടേ വേണ്ട എന്നായി ചുരുങ്ങി. എന്നാൽ കാടിന്റെ മക്കളായ ആദിവാസികൾക്ക് ഇനിയ ങ്ങോട്ട് കുട്ടികളും വേണ്ട, കാടും വേണ്ട എന്നതാണ് സർക്കാരിന്റെ, വന്ധ്യം കരണ നയത്തിലൂടെയും ഫ്ളാറ്റ് നൽകലിലൂടെയും വ്യക്തമാക്കപ്പെടുന്നത്.
പതിനെട്ടാം വയസ്സാണ് വിവാഹ സമയം. അതിനു മുൻപുള്ളത് പഠിക്കാനുള്ള കാലമാണെന്ന് ശഠിക്കുന്നവർക്ക് ഇരുപത്തെട്ടോ മുപ്പത്തിയെട്ടോ കഴിഞ്ഞിട്ടും വിവാഹിതരാകാത്തവർക്ക് എന്ത് സഹായമാണ് നൽകാനുള്ളത്? 16 കഴിഞ്ഞ പെൺകുട്ടികൾ പഠിക്കാനല്ല, പശിയടക്കാൻ പോലും കഷ്ടപ്പെടുമ്പോൾ, സംഘം ചേർന്ന് പീഡിപ്പിക്കപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുമ്പോൾ, ഉള്ളതുകഴിച്ച്, നിർഭയരായി കൂരകളിൽ കിടന്നുറങ്ങാൻ പോലും കഴിയാതെ വരുമ്പോൾ അവർക്ക് വേണ്ടി എന്ത് നിർദേശമാണ് പ്രധാനമന്ത്രിക്ക് നൽകാനുള്ളത്?






