ഹൃദയാഘാതം; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവ് ആശുപത്രിയില്‍

ന്യുദല്‍ഹി- ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നെഞ്ചു വേദനയെ തുടര്‍ന്നാണ് താരത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദല്‍ഹി ഫോര്‍ടിസ് എസ്‌കോര്‍ട്‌സ് ആശുപത്രിയിലെത്തിച്ചത്. കപില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അറിയിച്ചു. 63കാരനായ കപില്‍ 1983ല്‍ ഇന്ത്യക്ക് പ്രഥമ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ്. കപിലിന് സുഖാശംസകള്‍ നേര്‍ന്ന് നിരവധി കായിക താരങ്ങള്‍ ട്വീറ്റ് ചെയ്തു.
 

Latest News