കോഴിക്കോട്- മുസ്്‌ലിം ലീഗ് നേതാവും അഴീക്കോട് എം.എൽ.എയുമായ കെ.എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പ്ലാനിലെ അനുമതിയേക്കാൾ വിസ്തീർണ്ണത്തിൽ വീട് നിർമ്മിച്ചുവെന്നാണ് കോർപ്പറേഷൻ ആരോപിക്കുന്നത്. വീടും സ്ഥലവും ഇന്നലെ കോർപ്പറേഷൻ അധികൃതർ അളന്നിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്.