വ്യക്തി വിവര സംരക്ഷണ ബില്‍: ഫെയ്‌സ്ബുക്കിനേയും ട്വിറ്ററിനേയും പാര്‍ലമെന്റ് സമിതി വിളിപ്പിച്ചു

ന്യൂദല്‍ഹി- ഡാറ്റ സംരക്ഷണം, സ്വകാര്യത എന്നിവ സംബന്ധിച്ച പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫെയ്ബുക്കിന്റേയും ട്വിറ്ററിന്റേയും ഉന്നത ഉദ്യോഗസ്ഥരെ പാര്‍ലമെന്റിന്റെ സംയുക്ത സമിതി വിളിപ്പിച്ചു. ഡാറ്റ സ്വകാര്യത സംബന്ധിച്ച് കോണ്‍ഗ്രസ് ചില ആശങ്കകള്‍ ഉന്നയിച്ച പശ്ചാത്തിലാണ് വ്യക്തി വിവര സംരക്ഷ ബില്‍-2019 അവലോകനം ചെയ്യാന്‍ ബന്ധപ്പെട്ട എല്ലാവരേയും സമിതി വിളിപ്പിച്ചിരിക്കുന്നത്. ഫെയ്ബുക്ക് ഇന്ന് സമിതി മുമ്പാകെ ഹാജരാകും. ട്വിറ്റര്‍ ഉദ്യോഗസ്ഥരോട് ഒക്ടോബര്‍ 28ന് ഹാജരാകാനാണ് ലോക്‌സഭാ സെക്രട്ടറിയെറ്റ് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി മീനാക്ഷി ലേഖി അധ്യക്ഷയായ സമിതി ഡാറ്റ സ്വാകാര്യതയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളില്‍ നിന്നും വാദം കേട്ടുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തി വിവര സംരക്ഷ കരടു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പൗരന്മാരുടെ വ്യക്തിപരവും അല്ലാത്തതുമായ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക്, ഗൂഗ്ള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ നിര്‍ദ്ദിഷ്ട നിയമം. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരം ഏതു തരത്തിലാണ് ഉപയോഗിക്കുക എന്നതു സംബന്ധിച്ച് ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. നിയമ വിദഗ്ധരും ഈ അധികാരത്തെ ചോദ്യം ചെയ്തു രംഗത്തെത്തി. തുടര്‍ന്നാണ് ബില്‍ സൂക്ഷ്മപരിശോധനയ്ക്കായി സംയുക്ത് പാര്‍ലമെന്റ് സമിതിക്കു വിട്ടത്.
 

Latest News