നവരാത്രി ആഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ യുപിയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു

മഹോബ- ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലയില്‍ നവരാത്രി ആഘോഷ പരിപാടികള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 19കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പോലീസ്. മഹോബയിലെ പന്‍വാഡിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മൂന്ന് പ്രതികളേയും വൈകാതെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പിടികൂടി വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
 

Latest News