ഭാര്യ പ്രതിമാസം ആയിരം രൂപ ഭര്‍ത്താവിന് ചെലവിനു നല്‍കാന്‍ ഉത്തരവ്

ലഖ്‌നൗ- സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്ന സ്ത്രീയോട് മാസം ആയിരം രൂപ ഭര്‍ത്താവിന് ചെലവിനു നല്‍കാന്‍  കോടതി ഉത്തരവിട്ടു.

ഉത്തര്‍പ്രദേശിലെ ഒരു കുടുംബ കോടതിയാണ് 12,000 രൂപ മാസം പെന്‍ഷന്‍ ലഭിക്കുന്ന സ്ത്രീയോട് ഭര്‍ത്താവിന് ജീവനാശം നല്‍കാന്‍ ഉത്തരവിട്ടത്.

വര്‍ഷങ്ങളായി ഇരുവരും വേറിട്ട് താമസിക്കുകയാണ്. 1955ലെ ഹിന്ദു വിവാഹ നിയമ പ്രകാരം ജീവനാശം ആവശ്യപ്പെട്ട് 2013 ലാണ് ഭര്‍ത്താവ് മുസഫര്‍നഗറിലെ കുടുംബ കോടതിയെ സമീപിച്ചത്.

 

Latest News