യുപിയില്‍ താടിവെച്ചതിന് മുസ്‌ലിം പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഭഗ്പത് ജില്ലയില്‍ താടിവടിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം പോലീസ് ഓഫീസറെ സേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അനുമതിയില്ലാതെ താടി വളര്‍ത്തിയെന്ന കുറ്റം ആരോപിച്ചാണ് സബ് ഇന്‍സ്‌പെക്ടര്‍ ഇന്‍തിസാര്‍ അലിക്കെതിരെ പോലീസ് വകുപ്പിന്റെ അസാധാരണ നടപടി. താടി വളര്‍ത്താന്‍ വകുപ്പില്‍ നിന്ന് അനുമതി വാങ്ങണമെന്നും ഇല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥന് നേരത്തെ മൂന്ന് തവണ മുന്നറിയിപ്പു നല്‍കിയിരുന്നു. താടി വടിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ബഗ്പത് എസ്. പി അഭിഷേക് സിങ് പറഞ്ഞു. 

സിഖ് വിഭാഗക്കാര്‍ക്കു മത്രമാണ് പോലീസ് സേനയില്‍ താടിവളര്‍ത്താന്‍ അനുമതിയുള്ളത്. മറ്റുള്ളവര്‍ക്ക് ക്ലീന്‍ ഷേവ് ചെയ്തിരിക്കണം. താടി വളര്‍ത്തണം എന്നുള്ളവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇന്‍തിസാര്‍ അലിയോട് അനുമതി വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതു ചെയ്യാതെ താടിവളര്‍ത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
 

Latest News