കോവിഡ് പ്രതിസന്ധി: കാതേ പസഫിക് ജീവനക്കാരെ പിരിച്ചുവിടുന്നു

ഹോങ്കോംഗ് സിറ്റി- കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഹോങ്കോംഗ് ആസ്ഥാനമായ പ്രമുഖ എയര്‍ലൈന്‍ കമ്പനി കാതേ പസഫിക് ജീവനക്കാരെ പിരിച്ചുവിടുന്നു. 8,500 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും പ്രാദേശിക എയര്‍ലൈനുകള്‍ അടച്ചുപൂട്ടുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ 24 ശതമാനം തൊഴിലാളികളെയാണ് വെട്ടിക്കുറയ്ക്കുന്നത്.
പ്രാദേശിക എയര്‍ലൈന്‍ യൂണിറ്റായ കാതേ ഡ്രാഗണ്‍ ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കി. കോവിഡ് മഹാമാരി വ്യോമയാന മേഖലയില്‍ വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെ അതിജീവിക്കാന്‍ ചില തീരുമാനങ്ങള്‍ ആവശ്യമാണെന്ന് കമ്പനി സിഇഒ അഗസ്റ്റസ് ടാംഗ് വ്യക്തമാക്കി.
 

Latest News