Sorry, you need to enable JavaScript to visit this website.

കേരള രാഷ്ട്രീയത്തിന്‍റെ ഭാവി മാറും-ജോസ് കെ മാണി

കോട്ടയം- കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇനി കേരളത്തിന്‍റെ രാഷ്ട്രീയ ഭാവി മറ്റൊന്നാകുമെന്ന് ജോസ് കെ മാണി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജോസ് കെ മാണി അഭിപ്രായപ്രകടനം നടത്തിയത്. പോസ്റ്റിന്റെ പൂര്ണരൂപം:

കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എല്‍.ഡി.എഫ് തീരുമാനം വന്‍രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും. കെ.എം മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും, ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍.ഡി.എഫ് തീരുമാനം. കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് നേതൃത്വം ഈ തീരുമാനം എടുത്തതില്‍ പാര്‍ട്ടിക്കും ലക്ഷകണക്കായ കേരളാ കോണ്‍ഗ്രസ്സ് കുടുംബാംഗങ്ങള്‍ക്കുമുള്ള സന്തോഷം രേഖപ്പെടുത്തുന്നു. മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് (എം) നെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് ഈ തീരുമാനം കരുത്ത് പകരും. കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും, കേരളത്തിന്റെ മതമൈത്രിയും, സാമൂഹിക സമത്വവും കാത്തുസൂക്ഷിക്കുന്നതിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ മാതൃകാപരമാണ്.

Latest News