Sorry, you need to enable JavaScript to visit this website.

എറണാകുളം സ്വദേശി ദമാമിൽ നിര്യാതനായി

ദമാം- പത്തുവർഷമായി ദമാമിൽ സ്വകാര്യ ടാക്‌സി െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്ന എറണാകുളം പല്ലാരിമംഗലം സ്വദേശി ഷഫീഖ് (34 ) നിര്യാതനായി.  പെരുമ്പൻചാലിൽ അബ്ദുൽകരീം ആമിന ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം അബ്ദുല്ല ഫുവാദിലെ റൂമിൽനിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിയ ഉടനെ മരണപ്പെടുകയുമായിരുന്നു. 
കോതമംഗലം കാലാമ്പൂർ സ്വദേശിനി ഷഫീനയാണ് ഭാര്യ. അഞ്ചു വയസ്സുകാരൻ മുഹമ്മദ് നിഹാൽ, ഒരു വയസ്സുകാരൻ മുഹമ്മദ് നഹാൻ എന്നിവർ ആൺമക്കളാണ്. ഷരീഫ്, ഷറീന എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമ നടപടിക്രമങ്ങൾക്ക് സാമൂഹ്യ പ്രവർത്തകരായ
നാസ് വക്കം, സക്കീർ അടിമ പെരുമ്പാവൂർ, സുഹൃത്തു കൂടിയായ ഹുസ്സൈൻ പല്ലാരിമംഗലം എന്നിവർ രംഗത്തുണ്ട്.
 

Latest News