Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ, ഹരജി തീർ്പ്പാക്കി

കൊച്ചി- സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ. ശിവശങ്കർ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് എൻ.ഐ.എ ഇക്കാര്യം പറഞ്ഞത്. എം. ശിവശങ്കർ കേസിൽ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ഹർജി പരിഗണിക്കേണ്ടതില്ലെന്നും എൻ.ഐ.എ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെ ഹർജി തീർപ്പാക്കി.

ശിവശങ്കറിനെ എൻഐഎ പ്രതി ചേർക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ല, ഏതെങ്കിലും സാഹചര്യത്തിൽ അറസ്റ്റ് നീക്കമുണ്ടെങ്കിൽ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എൻ.ഐ.എയ്ക്കു വേണ്ടി പ്രോസിക്യൂട്ടർ അറിയിച്ചു. ശിവശങ്കറിനെതിരെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എൻഐഎ കോടതിയിൽ ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. 

Latest News