മുംബൈ- മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ. അടുത്ത വെള്ളിയാഴ്ച എൻ.സി.പിയിൽ ചേരുമെന്നും ഖഡ്‌സെ വ്യകമാക്കി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് തന്റെ പാർട്ടി മാറ്റത്തിന് കാരണമന്നും ഖഡ്‌സെ വ്യക്തമാക്കി. ഫഡ്‌നാവിസ് തന്റെ ജീവിതം തകർത്തുവെന്നും ഖഡ്‌സെ വ്യക്തമാക്കി. 2016വരെ മഹാരാഷ്ട്ര ബി.ജെ.പി സർക്കാറിലെ മന്ത്രിയായിരുന്നു ഏക്‌നാഥ് ഖഡ്‌സെ. അഴിമതി ആരോപണത്തെ തുടർന്നാണ് സ്ഥാനം രാജിവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഖഡ്‌സെക്ക് ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല.