യു.പിയില്‍ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച ഏഴു വയസുകാരന്‍ പിടിയില്‍

ആഗ്ര-യു.പിയില്‍ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച ഏഴു വയസുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. കളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പന്ത് അയല്‍വാസിയുടെ വീട്ടില്‍ വീണിരുന്നു. ഈ പന്ത് എടുക്കാന്‍ പോയ അഞ്ചര വയസുകാരിയെയാണ് ഏഴു വയസ്സുകാരന്‍ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഒക്ടോബര്‍ 12നാണ് സംഭവം നടന്നത്.  പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ടെറസില്‍ കളിക്കുന്നതിനെ താഴെ വീണ പന്ത് എടുക്കാനായി പോയ പെണ്‍കുട്ടിയെ കടന്നു പിടിച്ച ഏഴു വയസുകാരന്‍ പീഡിപ്പിച്ചതായാണ് പരാതി. പരാതിയില്‍ ആണ്‍കുട്ടിയുടെ പ്രായം അഞ്ചര വയസുകാരിയുടെ അമ്മ സൂചിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയിലാണ് ആണ്‍കുട്ടിക്ക് ഏഴു വയസ്സാണെന്ന് മനസിലായത്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 376 അനുസരിച്ചാണ് ഏഴു വയസുകാരനെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഏഴു വയസുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ആണ്‍കുട്ടിക്കും പോക്‌സോ നിയമത്തിന്റെ  ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന.
 

Latest News