Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'സാഇറൂൻ' ആപ് പുറത്തിറക്കി

മദീന - മസ്ജിദുന്നബവിയിലേക്കുള്ള പ്രവേശനവും പ്രവാചക പള്ളിയിൽനിന്നുള്ള പുറത്തിറങ്ങലും ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള 'സാഇറൂൻ' ആപ് ഹറംകാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നിർണയിച്ച മുൻകരുതൽ നടപടികൾക്കു അനുസൃതമായി പ്രവാചക മസ്ജിദിലേക്കുള്ള പ്രവേശനം ക്രമീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ആപ് പുറത്തിറക്കിയിരിക്കുന്നത്. ഭരണാധികരികളുടെ പ്രതീക്ഷകൾക്കൊത്ത്, ഇരു ഹറമുകളിലും എത്തുന്നവർക്ക് നൽകുന്ന സേവനങ്ങൾ തുടർച്ചയായി നവീകരിക്കാനും മെച്ചപ്പെടുത്താനും സാങ്കേതിക വിദ്യകളും നൂതന സാങ്കേതികവിദ്യാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തേണ്ടത് ഏറെ പ്രാധാന്യം അർഹിക്കുന്നതായി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. 
'സാഇറൂൻ' ആപ് ദിവസങ്ങൾക്കുള്ളിൽ ആപ് സ്റ്റോറുകളിൽ ലഭ്യമാകുമെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് വക്താവ് ജംആൻ അൽഅസീരി പറഞ്ഞു. ആപ്പിൽ വിവിധ ഭാഷകൾ സപ്പോർട്ട് ചെയ്യും. മസ്ജിദുന്നബവിയിൽ എളുപ്പത്തിൽ പ്രവേശിക്കാനും ആരാധനാ കർമങ്ങൾ നിർവഹിക്കാനും പ്രവാചക മസ്ജിദ് സന്ദർശകരെ ആപ് സഹായിക്കും. അൽഹറമൈൻ ആപ്പിന്റെ ഭാഗമാണ് 'സാഇറൂൻ' ആപ്. മസ്ജിദുന്നബവി സിയാറത്ത് നടത്തുന്നവർക്ക് സേവനങ്ങൾ നൽകാനാണ് ഈ ആപ് വികസിപ്പിച്ചത്. സിയാറത്ത് സംവിധാനം, പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, മസ്ജിദുന്നബവിയിൽ നിർവഹിക്കാവുന്ന ആരാധനാ കർമങ്ങൾ എന്നിവയെല്ലാം ആപപ്പ് വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുമെന്ന് ജംആൻ അൽഅസീരി പറഞ്ഞു.

Tags

Latest News