Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് ധാരണക്ക് നീക്കം


മലപ്പുറം - ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് ധാരണക്ക് നീക്കം തുടങ്ങി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക ധാരണ സംബന്ധിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മുസ്‌ലിം ലീഗാണ് ചർച്ചകൾക്ക് മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വെൽഫെയർ പാർട്ടി നേതാക്കളുമായി പ്രാരംഭ ചർച്ചകൾ നടത്തിയിട്ടുണ്ട്. മഞ്ചേരിയിൽ നടന്ന ചർച്ചയിൽ ലീഗ് നേതാക്കളും പങ്കെടുത്തു. കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ സഖ്യങ്ങൾക്കും ധാരണകൾക്കുമാണ് മുന്നണി നേതൃത്വം ശ്രമിക്കുന്നത്. 23 ന് കൊച്ചിയിൽ നടക്കുന്ന യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെ യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യും.

വെൽഫെയർ പാർട്ടി ഓരോ തെരഞ്ഞെടുപ്പിലും കേരളത്തിലെ മുന്നണികളോട് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് അനുകൂല നിലപാട് എടുക്കുമ്പോൾ നിയമസഭയിൽ തെരഞ്ഞെടുത്ത മണ്ഡലങ്ങളിൽ പ്രത്യേക മുന്നണിക്ക് പിന്തുണ നൽകുകയാണ് പതിവ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുകയോ വികസന മുന്നണിയുണ്ടാക്കി മറ്റു പാർട്ടികളുമായി ചേർന്ന് മത്സരിക്കുകയോ ചെയ്യുന്നതാണ് സംഘടനയുടെ രീതി. സംഘടനക്ക് ശക്തിയുള്ള വാർഡുകളിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് അടവുനയം സ്വീകരിക്കുകയെന്നതാണ് നിലപാട്.

ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ മലബാർ മേഖലയിൽ വെൽഫെയർ പാർട്ടിക്ക് ജനപിന്തുണ നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും പൊതുവേദികളിൽനിന്ന് മാറി സ്വന്തം നിലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ് അവർ ചെയ്തത്. ഇത് ഇടതു മുന്നണിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കുന്നതിന് തടസ്സമായിട്ടുണ്ട്.

മലബാർ മേഖലയിൽ മുസ്‌ലിം വോട്ടുകൾ നേടുന്നതിന് വെൽഫർ പാർട്ടി പോലുള്ള സംഘടനയുടെ പിന്തുണ ആവശ്യമാണെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. പോപ്പുലർ ഫ്രണ്ടുമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലീഗ് നേതാക്കൾ ധാരണക്ക് ശ്രമിച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കുന്നതിന് ഈ വിമർശനം യു.ഡി.എഫിന് തടസ്സമാകുന്നുണ്ട്. 

 

 

Latest News