പാലത്തായ് കേസ് പുതിയ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി, ശ്രീജിത്തിനെ മാറ്റാനും ഉത്തരവ്

കൊച്ചി- പാലത്തായ് കേസിൽ അന്വേഷണ സംഘത്തെ മാറ്റാൻ ഹൈക്കോടതി ഉത്തരവ്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ശ്രീജിത്തിൽനിന്ന് അന്വേഷണ ചുമതല മാറ്റാനും ഹൈക്കോടതി ഉത്തരവിട്ടു. പുതിയ മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബി.ജെ.പി നേതാവ് താൻ പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
 

Latest News