നീറ്റ് പുനഃപരിശോധനയില്‍ ഇരട്ടി മാര്‍ക്ക്; എസ്.ടി വിഭാഗത്തില്‍ ടോപ്പറായി

ന്യൂദല്‍ഹി- അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2020 ല്‍ നടത്തിയ പുനഃപരിശോധനയില്‍ വിദ്യാര്‍ഥിക്ക് ലഭിച്ചത് ഇരട്ടി മാര്‍ക്ക്.

നേരത്തെ 329 മാര്‍ക്ക് മാത്രം ലഭിച്ചിരുന്ന മൃദുല്‍ റാവത്ത് എന്ന വിദ്യാര്‍ഥിക്കാണ് പുനഃപരിശോധനയില്‍ 650 മാര്‍ക്ക് ലഭിച്ചത്.

പട്ടിക വര്‍ഗ വിഭാഗത്തില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
നീറ്റില്‍ ഉയര്‍ന്ന മാര്‍ക്ക് സ്‌കോര്‍ നേടാനാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും റിസള്‍ട്ട് വന്നപ്പോള്‍ ശരിക്കും കരഞ്ഞുപോയിരുന്നുവെന്നും മൃദുല്‍ റാവത്ത് പറഞ്ഞു.

 

Latest News