യു.ഡി.എഫുമായി നേതൃതല ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം- യു.ഡി.എഫുമായി സഖ്യമുറപ്പിച്ചതായും മുന്നണിയില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വെളിപ്പെടുത്തി.

യു.ഡി.എഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം ഏഷ്യാനെറ്റനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും.

സി.പി.എം അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെകൂട്ടുകയാണെന്നും നേരത്തെ കൂടെ കൂട്ടിയവരെ തീവ്രവാദികളാണെന്ന് ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

ഇക്കാര്യത്തിലൊന്നും സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നവരല്ല സി.പി.എം നേതാക്കള്‍.  വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ തീവ്രവാദം ആരോപിക്കാന്‍ കാരണം സി.പി.എമ്മിന്റെ മൃദുഹിന്ദുത്വ നിലപാടണെന്നും ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി.

 

Latest News