സംവിധായകന്‍ പി.ഗോപകുമാര്‍ നിര്യാതനായി

പാലക്കാട്- സംവിധായകന്‍ പി. ഗോപി കുമാര്‍ നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കള്‍ രാത്രിയാണ് മരിച്ചത്.
അഷ്ടമംഗല്യം (1977), ഹര്‍ഷബാഷ്പം (1977) മനോരഥം (1978), പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി (1979), തളിരിട്ട കിനാക്കള്‍ (1980), അരയന്നം (1981), സൗദാമിനി (2003) എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
പി.ഭാസ്‌കരനോടൊപ്പം സഹസംവധിയാകനായാണ് ചലച്ചിത്രരംഗത്ത് എത്തിയത്. സംവിധയകന്‍ പി. ചന്ദ്രകുമാര്‍, ഛായാഗ്രാഹകന്‍ പി.സുകുമാര്‍ എന്നിവര്‍ സഹോദരന്മാരാണ്.

 

Latest News