Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക്കിസ്ഥാനില്‍ കുടുങ്ങിയ 139 ഇന്ത്യക്കാര്‍ മടങ്ങിയെത്തി

അട്ടാരി- കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും കാരണം പാക്കിസ്ഥാനില്‍ കുടുങ്ങിയ 139 ഇന്ത്യക്കാര്‍ അട്ടാരി-വാഗ അതിര്‍ത്തിവഴി തിരിച്ചെത്തി.

മാസങ്ങളോളം പാക്കിസ്ഥാനില്‍ കഴിഞ്ഞെങ്കിലും മാതൃരാജ്യത്ത് മടങ്ങിയെത്താന്‍ കഴിഞ്ഞത്  അത്യധികം ആഹ്ലാദകരമാണെന്ന് മടങ്ങിയെത്തിയവര്‍ അതിര്‍ത്തിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ബന്ധുക്കളെ കാണാന്‍ പാക്കിസ്ഥാനില്‍ പോയവരാണ് അവിടെ കുടുങ്ങിപ്പോയതെന്ന് എ.എസ്.ഐ പ്രോട്ടോക്കോള്‍ ഓഫീസര്‍ അരുണ്‍ പാല്‍ പറഞ്ഞു. സ്വന്തം വാഹനങ്ങളില്‍ പോയവരാണ് ഇപ്പോള്‍ അതിര്‍ത്തിയിലെത്തി മടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 19ന് 133 ഇന്ത്യക്കാര്‍ മടങ്ങുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു.

 

Latest News