Sorry, you need to enable JavaScript to visit this website.

സ്ത്രീവിരുദ്ധ കമന്റ് വിവാദത്തില്‍ കമല്‍നാഥ് ഖേദം പ്രകടിപ്പിച്ചു

ഭോപാല്‍- മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പു പ്രചരണം കൊഴുക്കുന്നതിനിടെ ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി വിവാദത്തിലായ കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും അപമാനകരമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഗ്വാളിയോറിലെ ദബ്രയില്‍ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെ കമല്‍നാഥ് ഐറ്റം എന്നു വിശേഷിപ്പിച്ചത്. ഈ പരാമര്‍ശം വിവാദമാകുകയായിരുന്നു. പരാജയ ഭീതിമൂലം ബിജെപി ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദമുണ്ടാക്കുന്നതെന്ന് കമല്‍നാഥ് പറഞ്ഞു.
 

Latest News