Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുരേഷ് കുമാർ കൈപ്പടയിലെഴുതിയ ഖുർആൻ ശ്രദ്ധേയമാകുന്നു

സുരേഷ് കുമാർ സ്വന്തം കൈപ്പടയില്‍ എഴുതിയ ഖുർആന്‍റെ ഭാഗം

ഹായിൽ- തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ഖുർആൻ പ്രതി ശ്രദ്ധയാകർഷിക്കുന്നു. ഖുർആനിലെ മുപ്പത് അധ്യായങ്ങളും സുരേഷ് കുമാർ എഴുതിത്തയ്യാറാക്കിയിട്ടുണ്ട്. മൂന്നു വർഷം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. നേരത്തെ മുപ്പത് അധ്യായങ്ങളും പൂർത്തിയാക്കിയ സുരേഷ് കുമാർ കുറച്ചുകൂടി നല്ല കൈപ്പടയിൽ പത്ത് അധ്യായങ്ങൾ എഴുതിപൂർത്തിയാക്കി. ബാക്കി ഭാഗങ്ങൾ എഴുതുന്നതിന്റെ പണിപ്പുരയിലാണ്. 

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റിനടത്തുന്ന സൗദി മലയാളി ഖുർആൻ വിജ്ഞാനപരിക്ഷയിലെ പഠിതാവാണ് തിരുവനന്തപുരം സ്വദേശി സുരേഷ്‌കുമാർ. തന്റെ ജോലി കഴിഞ്ഞുള്ള സമയം ആരുടെയും സഹായമില്ലാതെ അറബി എഴുതിപഠിക്കുകയും തുടർന്നു ഖുർആൻ പഠിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഖുർആൻ സ്വന്തമായി എഴുതി തുടങ്ങുകയും മുപ്പതു അദ്ധ്യായങ്ങളും എഴുതി പൂർത്തിയാക്കുകയും ചെയ്തു. സൗദിയിലെ കമ്പനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന സുരേഷ് ജോലി കഴിഞ്ഞാൽ പിന്നിടുള്ള സമയം ഖുർആൻ എഴുതുന്നതിനുവേണ്ടി മാത്രമായി ഉപയോഗപ്പെടുത്തുകയാണ പതിവ്. സുരേഷിന്റെ ഖുർആൻ പ്രതി സൗദി പണ്ഡിതൻമാരെ പോലും ആശ്ചര്യപ്പെടുത്തി. ദമ്മാമിൽ നടന്ന സൗദി മലയാളി ഖുർആൻ വിജ്ഞാന പരിക്ഷ ദേശീയ സമാപന സംഗമത്തിൽ പങ്കെടുത്ത പ്രമുഖ ശൈഖുമാരായ മുഹമ്മദ് മർസൂഖ് അൽ ഹാരിസി, ഇബ്രാഹിം അബ്ദുള്ള അൽ ഈദ്, ജനറൽ ഖാലിദ് അൽ മസ്‌റുഹ്,ഇബ്രാഹിം നാസ്സർ അസ്സർഹാൻ,സലിം സാലിഹ്അൽ വാബിൽ,മുബാറക്അൽ ഖുശൈം,അബ്ദുററഹ്മാൻ സുലൈമാൻ അൽ ജുഐൻ,സമീർസാലിം, സഈദു മുഹമ്മദ് അൽ ദോസരി എന്നിവർ സുരേഷ് കുമാറിനെ ആദരിച്ചു.

(ഫോട്ടോയും മറ്റു വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ സുരേഷ് കുമാറിന് താല്‍പര്യമില്ലാത്തിനാല്‍ അവ പ്രസിദ്ധീകരിച്ചിട്ടില്ല)


 

Latest News