Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ അബദ്ധം; മുന്നറിയിപ്പുമായി ജയസൂര്യ

നിസ്സാര ടെക്‌നിക്ക് ഉപയോഗിച്ച് തന്റെ ഭാര്യയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം വെളിപ്പെടുത്തിയിരിക്കയാണ് നടന്‍ ജയസൂര്യ. മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്ന ആവശ്യത്തോടെ പ്രിയപ്പെട്ട നടന്‍ അക്കഥ ഫെയ്‌സ് ബുക്കിലൂടെ പറഞ്ഞിരിക്കുന്നു. പാസ് വേഡ് മറന്നു പോയാല്‍ വീണ്ടെടുക്കുന്നതിനായി ഫെയ്‌സ് ബുക്ക് അയക്കുന്ന കോഡ് ഒരു ഹാക്കര്‍ ഭാര്യയുടെ പക്കല്‍നിന്ന് സമര്‍ഥമായി സ്വന്തമാക്കി പണം ആവശ്യപ്പെട്ട കഥയാണ് അദ്ദേഹം പറയുന്നത്.

ജയസൂര്യയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം.

AN IMPORTANT MSG... അതേ... ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)

വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack
ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ
protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായി...ക്കാമോ madom എന്ന വൻ english - ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM - ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..
പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ...
ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..
എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)

 

Latest News