Sorry, you need to enable JavaScript to visit this website.

അതിഥികളെ സ്വീകരിക്കാൻ സുസജ്ജമെന്ന് ഒയോ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അതിഥികളെ സ്വീകരിക്കാൻ സുസജ്ജമാണെന്ന് ഒയോ ഹോട്ടൽസ് ആൻഡ് ഹോംസ് അറിയിച്ചു. കേരളത്തിലെ 19 നഗരങ്ങളിലായി 200 ലേറെ ഹോട്ടലുകളും, 4500 മുറികളുള്ള 90 ലേറെ വീടുകളും ഒയോയ്ക്കുണ്ട്.
സാനിറ്റൈസ്ഡ് സ്‌റ്റേയ്‌സ് എന്ന പുതിയ അനുഭവം അതിഥികൾക്ക് ലഭ്യമാക്കാനാണ് ഒയോ ഉദ്ദേശിക്കുന്നത്. ഒയോ ആപ്ലിക്കേഷൻ, വെബ്‌സൈറ്റ്, ഇ-മെയിൽ ഹെൽപ്‌ലൈൻ എന്നീ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ സാനിറ്റൈസ്ഡ് സ്‌റ്റേയ്‌സ് ടാഗ് ഉപയോഗിച്ച് ഒയോ ഹോട്ടൽ ബുക്ക് ചെയ്യാം. ഏറ്റവും പുതിയ സംസ്ഥാന മാർഗനിർദേശങ്ങൾ അനുസരിച്ച് ഹ്രസ്വയാത്ര ആസൂത്രണം ചെയ്യുന്ന ആഭ്യന്തര യാത്രക്കാരെ (ഏഴ് ദിവസത്തിൽ താഴെ) ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഇ-പാസിന് അപേക്ഷിക്കണം. ഏഴു ദിവസത്തിൽ കൂടുതൽ കേരളം സന്ദർശിക്കുന്നവർക്ക്, എത്തിച്ചേരുന്നതിന് 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ സംസ്ഥാനത്ത് എത്തുമ്പോൾ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യേണ്ടത് നിർബന്ധമാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ ഒയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹർഷിത് വ്യാസ് സ്വാഗതം ചെയ്തു. ഉപഭോക്താവിന്റെയും ഹോട്ടൽ ജീവനക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി, ഹോസ്പിറ്റാലിറ്റി ചെയിൻ ചെക്ക് ഇൻ, ചെക്ക് ഔട്ട് എന്നിവയ്ക്കായി മിനിമം ടച്ച് എസ്.ഒ.പികൾ തയാറാക്കുകയും പുതുക്കിയ പ്രവർത്തന രീതികളെക്കുറിച്ച് (ആരോഗ്യ സ്‌ക്രീനിംഗ്, അണുവിമുക്തമാക്കൽ, ദൂരം മാർക്കറുകൾ മുതലായവ) ജീവനക്കാർക്ക് വിശദമായ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. 
ഐ.സി.എം.ആർ അംഗീകൃത പാത്തോളജി ലാബുകളിലൂടെ ടെസ്റ്റുകൾ പ്രാപ്തമാക്കുന്ന ഡോ.ലാൽ പാത്ത് ലാബ്‌സ്, എസ്.ആർ.എൽ ഡയഗ്‌നോസ്റ്റിക്‌സ്, 1 എം.ജി, സിന്ധു ഹെൽത്ത് പ്ലസ് എന്നിവയുമായി സഹകരിച്ച് കമ്പനി അടുത്തിടെ കോവിഡ്-19 ടെസ്റ്റിംഗ് സഹായം ഉപയോക്താക്കൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News