Sorry, you need to enable JavaScript to visit this website.

ഓഡിയുടെ എസ്.യു.വി  മോഡൽ ക്യു-2 ഇന്ത്യയിൽ

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡിയുടെ എസ്.യു.വി മോഡൽ ക്യു-2 ഇന്ത്യയിൽ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളിലെത്തുന്ന എസ്.യു.വിക്ക് 34.99 ലക്ഷം രൂപ മുതൽ 48.89 ലക്ഷം രൂപ വരെയാണ്  എക്‌സ് ഷോറൂം വില. ആഗോള തലത്തിൽ അവതരിപ്പിച്ചിട്ടുള്ള ക്യു-2 ന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സ്റ്റാന്റേർഡ്, പ്രീമിയം, പ്രീമിയം പ്ലസ്-1, പ്രീമിയം പ്ലസ്-2, ടെക്‌നോളജി എന്നീ അഞ്ച് വേരിയന്റുകളിലാണ് ക്യു-2 വിപണിയിൽ എത്തിയിട്ടുള്ളത്. ഓഡിയുടെ മറ്റൊരു എസ്.യു.വി മോഡലായ ക്യു-3യുടെ തൊട്ടു താഴെയാണ് ഈ വാഹനത്തിന്റെ സ്ഥാനം. ഇന്ത്യൻ നിരത്തിൽ മെഴ്‌സിഡസ് ബെൻസ് ജി.എൽ.എ, ബി.എം.ഡബ്ല്യു എക്‌സ്-1 എന്നീ വാഹനങ്ങളുമായായിരിക്കും മത്സരം. പൂർണമായും വിദേശത്ത് നിർമിച്ചായിരിക്കും ക്യു-2 ഇന്ത്യയിൽ എത്തിക്കുക. സർക്കാരിന്റെ പ്രത്യേക അനുമതി ഇല്ലാതെ തന്നെ 2500 യൂണിറ്റ് വരെ വാഹനങ്ങൾ നിർമാതാക്കൾക്ക് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ സാധിക്കും. ഈ സാധ്യത ഉപയോഗിച്ചാണ് ക്യു-2 എസ്.യു.വി പൂർണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ എത്തിക്കാൻ ഓഡി തീരുമാനിച്ചിരിക്കുന്നത്. യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌പോർട്ടി ഭാവവും മികച്ച പ്രകടനവും ഉറപ്പ് നൽകുന്ന പുതിയ മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. 6.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Latest News